ആരിഫ് ഹുസൈനെ കുറിച്ചുള്ള ഒരു പോസ്റ്റിൽ അയാളുടെ അതേ ഭാഷയിൽ കൊടുക്കാൻ നിർബന്ധിതമായ കമന്റ്.
ഇയാൾ ഇസ്ലാമിസ്റ്റ് ഏജന്റ് ആണോയെന്നും, ഈ യുക്തിവാദപ്രവർത്തനം തക്കിയ ആണോ എന്നും എനിക്ക് സംശയമുണ്ട്.
ഞാൻ ഫേസ്ബുക്കിൽ സജീവമായിത്തുടങ്ങിയ 2011 -2015 കാലഘട്ടത്തിൽ യുക്തിവാദികളായിരുന്ന പല മുസ്ലിം സമുദായക്കാരും ഇപ്പോൾ ഫേസ്ബുക്കിൽ സ്വത്വവാദികളോ, മതവാദികളോ ആയി മാറിയിരിക്കുന്നു.
ആ കാലഘട്ടത്തിൽ, കുറച്ചധികം ഒഴുക്ക് മുസ്ലിം സമുദായത്തിൽ നിന്ന്, യുക്തിവാദത്തിലേക്ക് ഉണ്ടായിരുന്നു.
യുക്തിവാദത്തിന് അന്ന് മാന്യതയുടെ ഒരു ഭാവം ഉണ്ടായിരുന്നു. നീതിയോടെയാണ് യുക്തിവാദി പ്രവർത്തിക്കുക എന്നൊരു ധാരണ ഉണ്ടായിരുന്നു.
രവി സജീവമായതോടെ, യുക്തിവാദത്തിന്റെ മാർക്കറ്റ് ഇടിഞ്ഞു തുടങ്ങിയെങ്കിലും, ഈ തീട്ടം വന്നതോടെ, ഫേസ്ബുക്കിലെ ആരും വെറുക്കുന്ന ഒരു പക്ഷമായി മാറി നാസ്തികത.നാസ്തികനെന്ന് കേൾക്കുമ്പോൾ ഒരു ഗോവിന്ദചാമി മനസ്സിലേക്ക് വരുന്ന അവസ്ഥ ഉണ്ടാക്കി ഇയാൾ.
ഇപ്പോൾ, ലിബറൽ സ്വഭാവമുള്ള വിശ്വാസി ആയിരിക്കുക എന്നതാണ് കേരളത്തിലെ ഫേസ്ബുക്കിൽ fashionable stand.
ഇങ്ങനെ ആക്കിത്തീർക്കാൻ ഇസ്ലാമിസ്റ്റുകൾ ഇറക്കിയതായിരിക്കുമോ ഇയാളെ?
Screenshots
Source
Original Source:
View Original Content